ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് ബുധനാഴ്ച തുടക്കമാകും. അയർലൻഡിനെതിരായ പരമ്പരയിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെയാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടാണ് വേദിയാകുന്നത്.
അയർലൻഡിനോട് പരമ്പര തോറ്റതിന്റെ ഞെട്ടലിലാണ് ടീമെന്ന് ബാറ്റിംഗ് കോച്ച് റയാൻ ടെൻ ഡോഷെട്ടെ തുറന്നുസമ്മതിച്ചിരുന്നു. അതുകൊണ്ടുതന്നെ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ വൻ അഴിച്ചുപണികളോടെയാകും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പടയൊരുക്കുക.
ആരാധകർ ഏറെ കാത്തിരിക്കുന്ന കൗമാര താരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം ബുധനാഴ്ചയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ആര് പുറത്താകുമെന്നതാണ് ആരാധകര്‍ക്കിടയിലെ വലിയ ചർച്ച.